റിമാല്‍ ആരോഗ്യബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു
Friday, February 27, 2015 6:17 AM IST
റിയാദ്: മലപ്പുറം കൂട്ടായ്മയായ റിമാല്‍ സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ ക്ളാസ് രക്ഷാധികാരി മുഹമ്മദ് പൊന്മള ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. സൈനുല്‍ ആബിദ് നേത്രരോഗങ്ങളെക്കുറിച്ച് ക്ളാസെടുത്തു. ബത്ഹയിലെ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സജ്ജാദ് സൂജ ഖിറാഅത്ത് നടത്തി. ഇ.വി.എ മജീദ്, കെ.കെ. റഷീദ്, മുസമ്മില്‍, വാളന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. പി.സി. അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു.

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹിം തറയില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഏഴാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മെയ് ആദ്യം നടത്താന്‍ യോഗം തീരുമാനിച്ചു. പരിപാടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ പി.സി. അബ്ദുല്‍ മജീദ് (0503602775), മുസമ്മില്‍ (0559737949), വി.വി റാഫി (0507502822), സമീര്‍ കോയ്മ (0530418291), ബഷീര്‍ അറബി (0507232486) എന്നിവരുമായി ബന്ധപ്പെടാം.
വാര്‍ഷികാഘോഷത്തിലെ കലാസാംസ്കാരിക പരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് റിമാല്‍ വനിതാ വിംഗ് പ്രവര്‍ത്തകരായ സുനീറ നാസര്‍, ഖദീജ ഫിറോസ്, ഷിംന അബ്ദുല്‍ മജീദ്, എസ്തര്‍ കുഞ്ഞിമുഹമ്മദ്, സജ്ന റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്തു.

നിലമ്പൂരിലെ ഡോ. ഷാനവാസിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. വാര്‍ഷിക യോഗത്തെ ക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ബത്ഹയിലെ റിമാല്‍ ഹൌസില്‍ വൈകുന്നേരം 7.30നു പ്രവര്‍ത്തകസമിതി യോഗം നടക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍