പൊന്നമ്മ സാമുവല്‍ നിര്യാതയായി
Thursday, February 26, 2015 10:19 AM IST
ഒക്ലഹോമ: റാന്നി ആയൂര്‍ പുളിതിട്ട വടക്കേല്‍ പരേതനായ കെ.എ. മത്തായിയുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടില്‍ സാമുവല്‍ മാത്യുവിന്റെ ഭാര്യയുമായ പൊന്നമ്മ (60) ഫെബ്രുവരി 23നു(തിങ്കള്‍) നിര്യാതയായി.

സംസ്കാരം മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് മാര്‍ത്തോമ പള്ളിയില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം യുകോണ്‍ സെമിത്തേരിയില്‍.

പൊതുദര്‍ശനം ഫെബ്രുവരി 28ന് (ശനി) വൈകുന്നേരവും 5.30 ന് യൂകോണിലുള്ള ഷാരോണ്‍ പെന്തക്കോസ്ത് പള്ളിയില്‍ (503 ണല ഢമിറമാലി അ്ല, ഥൌസീി, ഛഗ 73099).

മക്കള്‍: ജോയിഡ്, ജോയല്‍. സഹോദരങ്ങള്‍: കെ.എം. സൈമണ്‍, മേരി രാജു, സൂസമ്മ ഫിലിപ്പ്, അനു വര്‍ഗീസ്, ആലീസ് മാത്യു, മാത്യൂസ് കെ. മാത്യൂസ്, പരേതനായ കെ.എം. ഏബ്രഹാം.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി