അറാര്‍ പ്രവാസി സംഘം ബഷീര്‍ പാലക്കാടിനു യാത്രയയപ്പു നല്‍കി
Thursday, February 26, 2015 7:22 AM IST
അറാര്‍: മുപ്പത്തിരണ്ടു വര്‍ഷകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന അറാര്‍ പ്രവാസി സംഘം മുന്‍ ടൌണ്‍ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ബഷീര്‍ പാലക്കാടിന് അറാര്‍ പ്രവാസിസംഘം യാത്രയയപ്പു നല്‍കി.

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അക്ബര്‍ അങ്ങാടിപ്പുറത്തിന്റെ അധ്യക്ഷതയില്‍ രക്ഷാധികാരി സമിതി അംഗം ബക്കര്‍ കരിമ്പ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സക്കീര്‍ താമരത്ത് സംഘനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഷീര്‍ പാലക്കാട് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചുകൊണ്ടു മുഖ്യ പ്രഭാഷണം നടത്തി. സംഘനയുടെ മൊമെന്റോ മുഖ്യ രക്ഷാധികാരി മൊയ്തുണ്ണി വടക്കാഞ്ചേരിയും അസുഖ ബാധിതനായി നാട്ടില്‍ പോകുന്ന ബഷീര്‍ പാലക്കാടിനുള്ള സംഘനയുടെ ചികിത്സാ സഹായം രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ലയും നല്‍കി. ഗോപന്‍ നടുക്കാട്, നിസാര്‍ പാങ്ങോട്, ഫ്രാന്‍സിസ് കുണ്ടറ, സഹദേവന്‍ കൂറ്റനാട്, സോമരാജന്‍ കൊല്ലം, ശബരിദാസ് ഒറ്റപ്പാലം, ടിബിന്‍ തോമസ് ഇടുക്കി തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. യോഗത്തിനു നന്ദി പറഞ്ഞുകൊണ്ട് ബഷീര്‍ പാലക്കാട് മറുപടി പ്രസംഗം നടത്തി. യോഗത്തില്‍ നജീം ഇടുക്കി സ്വാഗതവും മണി പട്ടാമ്പി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍