കൊല്ലം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Thursday, February 26, 2015 5:58 AM IST
കുവൈറ്റ്: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. മയ്യനാട് വലിയവിള കരിക്കക്കുഴി സാജു നിവാസില്‍ സാജു ജനാര്‍ദനന്‍(43) ആണു മരിച്ചത്.

പത്തു ദിവസം മുമ്പ് മാത്രമാണു സാജു കുവൈത്തില്‍ എത്തിയത്. യൂസുഫ് അല്‍ഗാനിം കമ്പനിയില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സാജു ജോലി കഴിഞ്ഞ് കമ്പനിയുടെ ബസില്‍ മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം സെവന്‍ത് റിങ് റോഡില്‍ ദഹര്‍ ഭാഗത്തുവെച്ച് ബസും സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ പരിക്ക് സാരമാണെന്നാണു സൂചന.

ജനാര്‍ദനന്‍ നാരായണന്റെയും സുജാതയുടെയും മകനാണ്. ഭാര്യ: സുന്‍സ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലത്തിെക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വെല്‍ഫെയര്‍ കുവൈത്ത് കേരള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍