കല കുവൈറ്റ് 'ഫുട്ബോള്‍ ഫെസ്റ്2015' മാര്‍ച്ച് 13 ന്
Wednesday, February 25, 2015 10:14 AM IST
കുവൈറ്റ് സിറ്റി: ജനകീയ കായിക ഇനമായ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ഫെസ്റ് 2015 മാര്‍ച്ച് 13 ന് (വെള്ളി) കുവൈറ്റ് ഫഹഹീല്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ (ഫഹഹീല്‍ സൂക്സഭ ഗ്രൌണ്ടില്‍) രാവിലെ ഏഴു മുതല്‍ നടക്കും.

7അ സൈഡ് രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കല കുവൈറ്റിന്റെ 42 യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കുവൈറ്റിലെ മലയാളി ക്ളബുകളിലെ പ്രമുഖ താരങ്ങളും അതിഥി താരങ്ങളായി വിവിധ ടീമുകളില്‍ അണിനിരക്കും.

മത്സരങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് കായിക വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്കിനെ 66018867 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍