സൌജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് ഒന്നിന്
Wednesday, February 25, 2015 10:11 AM IST
ന്യൂഡല്‍ഹി: ശ്രീ ദുര്‍ഗ എന്റര്‍പ്രൈസസിന്റെയും അഷ്ടവൈദ്യന്‍ തൃശൂര്‍ തൈക്കാട് മൂസ് എസ്എന്‍എ ഔഷധശാല പ്രൈവറ്റ് ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ മീനാക്ഷി ആയൂര്‍വേദ പഞ്ചകര്‍മ്മ സെന്ററുമായി സഹകരിച്ച് സൌജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഹരിയാനയിലെ സിര്‍സയില്‍ മാര്‍ച്ച് ഒന്നിന് (ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്യാമ്പ്.

ക്യാമ്പില്‍ പങ്കെടുത്ത് ഏവര്‍ക്കും സൌജന്യ ആയൂര്‍വേദ മരുന്നുകള്‍ സ്വീകരിക്കാവുന്നതാണ്. ആവശ്യമുള്ളവര്‍ക്ക് ക്യാമ്പില്‍ സൌജന്യ പരിശോധനയും മരുന്നുകളും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 9891176913

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്