ജിദ്ദ പൊന്നാനി മുസ്ലിം ജമാഅത്തിന്റെ കുടുംബ സംഗമവും ഫെബ്രുവരി 27 ന്
Wednesday, February 25, 2015 10:07 AM IST
ജിദ്ദ: ജിദ്ദയിലെ പൊന്നാനി നിവാസികളുടെ കൂട്ടായ്മയായ ജിദ്ദ പൊന്നാനി മുസ്ലിം ജമാഅത്തിന്റെ പതിനെട്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും ഫെബ്രുവരി 27 ന് (വെള്ളി) ശറഫിയ ഇംപാല ഗാര്‍ഡന്‍ റസ്ററന്റില്‍ രാവിലെ 10 മുതല്‍ ചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഇതോടനുബന്ധിച്ചു കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. ജിദ്ദയിലും പരിസര പ്രദേശത്തുമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷഹീര്‍ പൊന്നാനി 0532331762, അഷ്റഫ് പൊന്നാനി 0509635508.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍