ഷിക്കാഗോ സെന്റ് മേരീസില്‍ നോമ്പുകാല ധ്യാനം
Tuesday, February 24, 2015 10:17 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ജോ പാച്ചേരി സിഎംഐ ടീം നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 12, 13, 14, 15 തീയതികളില്‍ നടത്തുന്നു.

മാര്‍ച്ച് 12}ു(വ്യാഴം) വൈകുന്നേരം ആറു മുതല്‍ 9.30 വരെയും വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരെയാണു ധ്യാനം. വചനപ്രഘോഷണം, ആരാധന, അനുരഞ്ജന ശുശ്രൂഷകള്‍, കുടുംബനവീകരണ സന്ദേശങ്ങള്‍, ഷിജന്‍ വടക്കേടന്‍ നയിക്കുന്ന ഗാനശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുട്ടികള്‍ക്കും യുവതി-യുവാക്കള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ഉണ്ടായിരിക്കും.

നോമ്പുകാലം ഫലദായകമാക്കാന്‍ ഒരുക്കപ്പെടുന്ന വചനശുശ്രൂഷകളിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്