ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം; മനുഷ്യായുസ് 32 വര്‍ഷം കുറയുന്നുവെന്നു സര്‍വേ
Tuesday, February 24, 2015 8:22 AM IST
ഷിക്കാഗോ: ഇന്ത്യന്‍ വായുമണ്ഡലത്തില്‍ അടിഞ്ഞുകൂടി കിടക്കുന്ന വിഷാംശങ്ങള്‍ ശ്വസിക്കുന്നതുമൂലം ഇന്ത്യന്‍ ജനതയുടെ ആയുസ് ശരാശരി 32 വര്‍ഷം വീതം കുറയുന്നതായി ഹാര്‍വാര്‍ഡ്, യെല്‍, ഷിക്കാഗോ യൂണിവേഴ്സിറ്റികളില്‍നിന്നുളള എക്കണോമിസ്റുകളും പബ്ളിക് പോളിസി വിദഗ്ധരും സംയുക്തമായി നടത്തിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്െടത്തല്‍.

ഇന്ത്യയിലെ 54.5 ശതമാനം ജനങ്ങള്‍ മാരകമായ എയര്‍ബോണ്‍ പാര്‍ട്ടിക്കിള്‍സിന്റെ പരിധിയില്‍ കവിഞ്ഞ തോതിലുളള വായുവാണുശ്വസിക്കുന്നത്. രക്തധമനികളിലൂടേയും ശ്വാസകോശങ്ങളിലൂടേയും ഉള്ളില്‍ പ്രവേശിക്കുന്ന വിഷാംശങ്ങള്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു.

സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) സാറ്റ്ലൈറ്റ്- വഴി ലഭ്യമായ വിവരങ്ങളാണു പഠനത്തിനായി ഉപയോഗിച്ചത്.

ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മലിനീകരണ സിറ്റികളായി കണക്കാക്കുന്ന ഇരുപതില്‍ 13ഉം ഇന്ത്യയിലാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിക്കാണ് ലോകത്തിലെ ഏറ്റവും മലിനീകരണ സിറ്റികളില്‍ ഒന്നാം സ്ഥാനം. എന്നാല്‍, ഇന്ത്യ ഗവണ്‍മെന്റ് ഈ വാദഗതി അംഗീകരിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വായു മലിനീകരണങ്ങളില്‍ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍