'മരുന്നിനേക്കാള്‍ രോഗിക്കാവശ്യം സ്നേഹപരിചരണം'
Tuesday, February 24, 2015 8:22 AM IST
ജിദ്ദ: കഷ്ടപ്പെടുന്ന രോഗിക്കള്‍ക്കു പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്ന സംഘടന ലോകത്തുടനീളം നല്‍കിവരുന്ന സേവനം അതി മഹത്തരമാണെന്ന് ഡോ. ഇസ്മയില്‍ മരിതേരി പറഞ്ഞു.

വഴിക്കടവ് മേഖല ജിദ്ദാ പ്രവാസി കൂട്ടായ്മയും വഴിക്കടവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ ജിദ്ദ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക സമൂഹത്തില്‍ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും മരുന്നല്ല രോഗികള്‍ക്കാവശ്യം സ്നേഹപൂര്‍വമുള്ള സാന്നിധ്യവും പരിചരണവുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

റഷീദ് വരിക്കോടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ഈ മേഖലയില്‍ അവശത അനുഭവിക്കുന്നവര്‍ക്കായി നിരവധി സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്െടന്നും 950 കോടി രൂപ ചെലവഴിച്ചിട്ടുണ്െടന്നും ചെയര്‍മാന്‍ പറഞ്ഞു. എം.കെ. സമദ് വഴിക്കടവ്, നാസര്‍ വെളിയംകോട്, ടി.പി. ഷുഹൈബ്, പി.സി.എ. റഹ്മാന്‍, അനസ് പരപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുതായി രൂപീകരിച്ച വഴിക്കടവ് പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും രോഗികളെ ചികിത്സിക്കുന്നതിനും മരുന്ന് സൂക്ഷിക്കുന്നതിനുമായി സ്വന്തമായി കെട്ടിടമുണ്ടാക്കാനും യോഗം തീരുമാനിച്ചു. ശാഹിര്‍ വാഴയില്‍ സ്വാഗതവും സുബൈര്‍ വട്ടോളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍