ഡോ. ടി.ആര്‍.ജി. നായര്‍ക്കു യാത്രയയപ്പു നല്‍കി
Tuesday, February 24, 2015 8:18 AM IST
ദമാം: പ്രമുഖ ശാസ്ത്രസാങ്കേതിക വിദഗ്ധനും ഗവേഷകനുമായ ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ക്കു കിഴക്കന്‍പ്രവിശ്യയിലെ പ്രവാസി ഇന്ത്യന്‍ സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്‍കി.

മൂന്നര ദശകക്കാലമായി ഗവേഷണശാസ്ത്ര രംഗത്ത് സജീവമായ ഡോ. ടി.ആര്‍.ജി. നായര്‍ നാലു വര്‍ഷത്തോളമായി അല്‍കോബാര്‍ പ്രിന്‍സ് മുഹമ്മദ് യൂണിവേഴ്സിറ്റിയില്‍ സൌദി അരാംകോ എന്‍ഡോവ്മെന്റ് ടെക്നോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് മേധാവിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങുന്ന ഡോ. ടി.ആര്‍.ജി. നായര്‍ ബംഗളൂരുവില്‍ അമേരിക്കന്‍ ആസ്ഥാനമായിട്ടുള്ള സ്ഥാപനത്തില്‍ മേധാവിയായി ചുമതലയേറ്റെടുക്കും. യാത്രയയപ്പ് ചടങ്ങിന്റെ മുഖ്യ സംഘാടകനും ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുകൂടിയായ പി.എം. നജീബ് സ്വാഗതം ആശംസിച്ചു. നിഷാദ് യഹിയ ഡോ. ടി.ആര്‍.ജി. നായരെ സദസിന് പരിചയപ്പെടുത്തി. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫിയും പി.എം. നജീബും ചേര്‍ന്ന് ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഡോ. ടി.ആര്‍.ജി. നായര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

പ്രിന്‍സ് മുഹമ്മദ് യൂണിവേഴ്സിറ്റി ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം മേധാവി ഡോ. റോബര്‍ട്ട് മാനിംഗ് (ഇംഗ്ളണ്ട്), ഡോ. മിര്‍സ സമീര്‍ ബെയ്ഗ്, ഡോ. കെ. അബ്ദുള്‍ സലാം (കെഎഫ്യുപിഎം), മന്‍സൂര്‍ പള്ളൂര്‍, എം.എം. അബ്ദുള്‍ മജീദ് (സിജി), ആലിക്കുട്ടി ഒളവട്ടൂര്‍, പി.എ.എം.ഹാരിസ്, സി.അബ്ദുള്‍ ഹമീദ് എന്നിവര്‍ ആശംസ നേര്‍ന്നു. സൌദിയില്‍ ചെലവഴിച്ച നാലു വര്‍ഷത്തെ ഗവേഷണ അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും മറുപടി പ്രസംഗത്തില്‍ ഡോ. ടി.ആര്‍.ജി. നായര്‍ പങ്കുവച്ചു. ഡോ. ആല്‍ഫ്രഡ്, പി.എ. നൈസാം, മനോജ് കുമാര്‍, എ.കെ. സജൂബ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം