കോടിയേരിക്കു പ്രവാസിസംഘടനകളുടെ അഭിവാദ്യം
Tuesday, February 24, 2015 8:15 AM IST
റിയാദ്: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണനു റിയാദിലെ സിപിഎം അനുകൂല സംഘടനകളായ കേളി കലാസാംസ്കാരിക വേദി, നവോദയ റിയാദ് എന്നീ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചു.

പാര്‍ട്ടിയും ജനങ്ങളും പുതിയ കാലക്രമത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ പാര്‍ലമെന്ററി, സംഘടനാരംഗങ്ങളിലെ അനുഭവസമ്പത്തുകൊണ്ട് കോടിയേരിക്ക് സാധ്യമാകുമെന്നു കേളി സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരെയും കേളി അഭിനന്ദിച്ചു.

21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത 87 അംഗ സംസ്ഥാന കമ്മിറ്റിയേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നവോദയ റിയാദ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിനും പാര്‍ട്ടിയുടെ സംസ്ഥാനത്തെ വളര്‍ച്ചക്കും നാഴികക്കല്ലാകാന്‍ ഈ സമ്മേളനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയട്ടെയെന്ന് നവോദയ ആശംസിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍