ഇസ്പാഫ് എക്സ്കോം സംഘടിപ്പിച്ചു
Tuesday, February 24, 2015 8:11 AM IST
ജിദ്ദ: ആശങ്കകളില്ലാതെ പരീക്ഷയെ നേരിടുന്നതിനും മികച്ച വിജയത്തിനും ചിട്ടയോടെയുള്ള തയാറെടുപ്പ് അനിവാര്യമാണെന്ന് ഇസ്പാഫ് സംഘടിപ്പിച്ച എക്സ്കോം അഭിപ്രായപ്പെട്ടു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനുള്ള പരിശീലന പരിപാടിയില്‍ എട്ടു മുതല്‍ 12 വരെ ക്ളാസുകളിലെ എണ്‍പതോളം കുട്ടികള്‍ പങ്കെടുത്തു.

കുറഞ്ഞ ദിവസങ്ങള്‍ മാത്രം പൊതുപരീക്ഷയ്ക്കു ബാക്കിനില്‍ക്കേ ഇനിയുള്ള മണിക്കൂറുകളും ദിവസങ്ങളും കരുതലോടെ ശ്രദ്ധിച്ചു പഠിക്കണമെന്നു ട്രെയിനര്‍ സജി കുര്യാക്കോസ് കുട്ടികളെ ഓര്‍മിപ്പിച്ചു.

പരീക്ഷാ ദിനങ്ങളിലെ ഭക്ഷണ രീതി, വ്യായാമം തുടങ്ങിയവയെല്ലാം പരീക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉറക്കമിളച്ചുകൊണ്ടു പഠിക്കുന്നതും ഒരേ വിഷയംതന്നെ തുടര്‍ച്ചയായി പഠിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് 'പരീക്ഷാ തയാറെടുപ്പുകള്‍' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ബിജു ചാക്കോ പറഞ്ഞു. പ്രയാസമേറിയ മാത്സ്, സയന്‍സ് പേപ്പറുകള്‍ എങ്ങനെ എളുപ്പമാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇംഗ്ളീഷ് പേപ്പറുകള്‍ എങ്ങനെ എളുപ്പമാക്കാം എന്ന വിഷയത്തില്‍ വീസി മോള്‍ ക്ളാസെടുത്തു.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത കുട്ടികള്‍ക്കായിരുന്നു പരിശീലനം. ഇസ്പാഫിന്റെ ഇതര പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ ശുമളഷലററമവ@ഴാമശഹ .രീാ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് അബ്ദുള്‍ അസീസ് തങ്കയത്തില്‍ മറ്റു ഭാരവാഹികളായ മുഹമ്മദ് ബൈജു, ഉസ്മാന്‍ പട്ടാമ്പി, ജാഫര്‍ ഖാന്‍, ഷംസുദ്ദീന്‍, അഷ്റഫ്, നൌഫല്‍, ഷാജഹാന്‍, അസീസ് കണ്ണിയന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നാസര്‍ ചാവക്കാട് സ്വാഗതവും ഡോ. ഫൈസല്‍ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിലും സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇസ്പാഫ് നിരന്തരം ഇടപെടാറുണ്െടന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതികളുണ്െടങ്കില്‍ ഇസ്പാഫുമായി ശുമളഷലററമവ@ഴാമശഹ.രീാ ഇമെയിലിലൂടെ അഭിപ്രായങ്ങളും പരാതികളും അറിയിക്കാമെന്നും പ്രസിഡന്റ് അബ്ദുള്‍ അസീസ് തങ്കയത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍