ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ ബൈബിള്‍ ക്വിസ് നടത്തി
Tuesday, February 24, 2015 7:41 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ മതബോധന സ്കൂള്‍ തുടര്‍ച്ചയായ അഞ്ചാം തവണ വളരെ വിജയകരമായി ബൈബിള്‍ ക്വിസ്, ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി വിശുദ്ധകുര്‍ബാനയ്ക്കുശേഷം, ദേവാലയത്തില്‍ വച്ചു നടത്തി. സ്കൂളിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി സീനിയര്‍ (6-10 ഗ്രേഡ്), ജൂനിയര്‍ (1-5 ഗ്രേഡ്) എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ചാണു ക്വിസ് സംഘടിപ്പിച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ 12 ടീമുകളും, സീനിയര്‍ വിഭാഗത്തില്‍ ഒമ്പത് ടീമുകളും മാറ്റുരച്ചു. ജൂനിയര്‍ വിഭാഗത്തിന്റെ പഠനവിഷയം വിശുദ്ധ മത്തായിയുടെ സുവിശേഷം 22 മുതല്‍ 28 വരെയുള്ള അധ്യായങ്ങളും, ക്നാനായ ചരിത്രവും, പാരമ്പര്യങ്ങളും, ആയിരുന്നു. മൂന്നാം ക്ളാസില്‍ നിന്നുള്ള ബ്ളെ, കുഞ്ഞച്ചന്‍ ടീം, മത്സരവിജയികള്‍ക്കുള്ള ഒന്നാം സമ്മാനത്തിനും തൊമ്മന്‍ പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിക്കും അര്‍ഹരായി. 180 പോയിന്റോടെ ഒന്നാം സമ്മാനം നേടിയ ടീമിനെ നയിച്ചത് ക്രിസ്തീനാ മുത്തോലവും, ടീം അംഗങ്ങള്‍ നവീന്‍ ചകരിയാംതടത്തില്‍, ഇമ്മാനുഏല്‍ പാറാണിക്കല്‍, ലിയ പടിഞ്ഞാറേല്‍, ജെസ്ലിന്‍ വെട്ടിക്കാട്ട്, ഡാനീയേല്‍ തേക്കുംകാട്ടില്‍, ജോഷ്വാ തറതട്ടേല്‍ എന്നിവരാണ്. ചാക്കോച്ചന്‍ മുത്തോലത്ത് മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത് ക്രിസ്റ്റീന്‍ ചേലക്കലിന്റെ നേതൃത്വത്തിലുള്ള നാലാം ക്ളാസ്സിലെ സെ. സ്റീഫെന്‍സ് ടീം ആണ്. ടീം അംഗങ്ങള്‍ ജാഷ്വ ഇത്തിത്താറ, സാന മാത്യു കളരിക്കാപറമ്പില്‍, ഇവാന്‍ കണ്ണംകുളം, ജോയേല്‍ കിഴക്കനടി, ജേക്കബ് സക്കറിയ, ജസ്റിന്‍ തൊടുകയില്‍ എന്നിവരാണ്.

സീനിയര്‍ വിഭാഗത്തിന്റെ പഠനവിഷയം വിശുദ്ധ യോഹന്നാന്റെ സുവിശേഷം 1 മുതല്‍ 11 വരെയുള്ള അധ്യായങ്ങളും, സീറോ മലബാര്‍ സഭയിലെ വിശുദ്ധരെക്കുറിച്ചും ആയിരുന്നു. മെറീനാ ബേബി & എസ്തപ്പാന്‍ പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിക്കുംവേണ്ടി ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയത് അഞ്ചലി മുത്തോലത്തിന്റെ നേതൃത്വത്തിലുള്ള ഏഴാം ക്ളാസ്സിലെ സെ. അല്‍ഫോന്‍സാ ടീമും, മെര്‍ലിന്‍ കമ്മപറമ്പിലിന്റെ നേത്രുത്വത്തിലുള്ള ഏഴാം ക്ളാസ്സിലെ സെ. തോമസ് ടീമും ആണ്. സെ. അല്‍ഫോന്‍സാ ടീം അംഗങ്ങള്‍ ദീപാ കവലക്കല്‍, ഷാണന്‍ പാറാണിക്കല്‍, ക്രിസ് തറതട്ടേല്‍, മാത്യു ബാബു കടുതോടില്‍, ഷാന ഇടിയാലില്‍ എന്നിവരും, സെ. തോമസ് ടീം അംഗങ്ങള്‍ സാറ മാലിതുരുത്തേല്‍, നേഹാ കിഴക്കനടി, മാര്‍ക്ക് ഒറ്റതൈക്കല്‍, ക്രിസ്തി കോതലടി, ജിതിന്‍ ചെമ്മലക്കുഴി എന്നിവരുമാണ്.

വിജ്ഞാനപ്രദവും കുറ്റമറ്റതും മനോഹരമായ അവതരണശൈലികൊണ്ട് ഏവരുടേയും പ്രശംസയേറ്റുവാങ്ങിയ ഈ ബൈബിള്‍ ക്വിസിന് നേതൃത്വം നല്‍ക്കിയതു ഡിആര്‍ഇ സാബു മുത്തോലം, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഷീബാ മുത്തോലം, ആന്‍സി ചേലക്കല്‍, റ്റീനാ നെടുവാമ്പുഴ, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, നബീസാ ചെമ്മാച്ചേല്‍ എന്നിവരാണ്. സുജ ഇത്തിത്താറ, ടോമി കുന്നശ്ശേരി, ജോബില്‍ പറമ്പടത്തുമലയില്‍, റെജീനാ മടയനകാവില്‍ എന്നിവരായിരുന്നു സ്കോര്‍ കീപ്പേഴ്സ്. എലൈന്‍ ഒറ്റതൈക്കല്‍, ഷോണ്‍ പണയപറമ്പില്‍, വെനീസാ ഇണ്ടിക്കുഴി, ആഷ്ലി പുള്ളോര്‍കുന്നേല്‍, ജോര്‍ജിന്‍ കണിയാലി എന്നിവരായിരുന്നു യൂത്ത് ഹെല്‍പ്പേഴ്സ്. ഇതില്‍ പങ്കെടുത്തു ബൈബിള്‍ പഠിക്കുകയും ക്നാനായ പാരമ്പര്യത്തെക്കുറിച്ചും, സീറോ മലബാര്‍ സഭയിലെ വിശുദ്ധരെക്കുറിച്ചുമുള്ള അറിവ് നേടിയ എല്ലാ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മാതാപിതാക്കളെയും നേതൃത്വം കൊടുത്തവരെയും ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി