റിയാദില്‍ വാഹനാപകടം: നാല് മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു
Tuesday, February 24, 2015 1:51 AM IST
റിയാദ്: സൌദി അറേബ്യയിലെ റിയാദിലുണ്ടായ കാര്‍ അപകടത്തില്‍ നാലു മലയാളികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കൊല്ലം സ്വദേശി മുഹമ്മദ് ഹനീഫ (45). ഭാര്യ നൂര്‍ജഹാന്‍ (36), ശെരീഫ് (40) സുഹൃത്ത് ഗുരുവായൂര്‍ സ്വദേശി സലീം (42), ബിഹാര്‍ സ്വദേശി റോനാ ഹയാത്ത് മുഹമ്മ് (44) എന്നിവരാണ് മരിച്ചത്. നഗരത്തില്‍ നിന്ന് നൂറോളം കിലോമീറ്ററുകള്‍ അകലെ ഹുറൈമില്‍ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു അപകടം.

അവധികഴിഞ്ഞ് നാട്ടില്‍ നിന്ന് വരികയായിരുന്ന സലീമിനെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ശഖ്റയിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം ഉണ്ടായത്. മലയാളി സംഘം സഞ്ചരിച്ച കാറും സൌദി സ്വദേശിയുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ശഖ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം