ഫാ. തമ്പാന്‍ വര്‍ഗീസിന്റെ മാതാവ് കുഞ്ഞമ്മ നിര്യാതയായി
Monday, February 23, 2015 8:15 AM IST
ഡാളസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. തമ്പാന്‍ വര്‍ഗീസിന്റെ മാതാവും കരുനാഗപ്പള്ളി മണപ്പളളി തൈതറ എബനേസര്‍ വില്ലയില്‍ പരേതനായ കോശി ഉണ്ണൂണ്ണിയുടെ സഹധര്‍മിണിയുമായ കുഞ്ഞമ്മ(91) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 25 ന് (ബുധന്‍) 10ന് മണപ്പളളി സെന്റ് മേരീസ് ശാലോം ഓര്‍ത്തഡോക്സ് പളളിയില്‍.

മറ്റുമക്കള്‍: ജോയി, തങ്കച്ചന്‍, ലില്ലി പരേതനായ യേശുദാസ്. മരുമക്കള്‍: കുഞ്ഞമ്മ, പൊന്നമ്മ, കുഞ്ഞുമോള്‍, വൈ.കോശി (മുന്‍ മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി) സൂസന്‍ തമ്പാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. തമ്പാന്‍ വര്‍ഗീസ് 91 980 943 5016

റിപ്പോര്‍ട്ട്: ഷാജി രാമപുരം