ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: വിദ്യാര്‍ഥികളെ ആദരിച്ചു
Monday, February 23, 2015 8:07 AM IST
കുവൈറ്റ്: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അധികൃതര്‍ കായികരംഗത്ത് വിവിധ മേഖലകളില്‍ വിദ്യാര്‍ഥികളെ ആദരിച്ചു. സിബിഎസ്ഇ കുവൈറ്റ് ക്ളസ്റര്‍ കായികമേള വിജയം കൈവരിച്ച കുട്ടികളെയാണ് ആദരിച്ചത്.

13-ാമത് വര്‍ഷവും തുടര്‍ച്ചയായി ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിനായിരുന്നു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍. വിവിധ മത്സരങ്ങളിലും ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ നിരവധി കുട്ടികള്‍ മികവ് പുലര്‍ത്തിയിരുന്നു. സ്കൂള്‍ ഭരണസമിതി സെക്രട്ടറി വിജയന്‍ കാരയില്‍, ബിനോയ് തോമസ്, ബിജു പി. ഏബ്രഹാം, കെ.ജി. ഷിരാസ്ത്, ഷെര്‍ളി ഡെന്നിസ് എന്നിവര്‍ ചടങ്ങില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍