പ്രവാസി സാംസ്കാരിക വേദി അസീസിയ മേഖലാ കമ്മിറ്റി നിലവില്‍ വന്നു
Monday, February 23, 2015 8:06 AM IST
ജിദ്ദ: പ്രവാസി സാംസ്കാരിക വേദി അസീസിയ മേഖലയ്ക്കു പുതിയ കമ്മിറ്റി നിലവില്‍ വന്നു. നിഹാസ് കല്ലമ്പലം (പ്രസിഡന്റ്) റസാഖ് പൈക്കാടന്‍ (സെക്രട്ടറി), എം.പി. അഷ്റഫ് (ട്രഷറര്‍), ഹാരിസ് മുസ്തഫ (വൈസ് പ്രസിഡന്റ്), റജികുമാര്‍ പരവൂര്‍ (ജോ. സെക്രട്ടറി) എന്നിവരെ കൂടാതെ പതിനഞ്ച് അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട്, വൈസ് പ്രസിഡന്റ് ഉസ്മാന്‍ പാണ്ടിക്കാട് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജനപക്ഷ രാഷ്ട്രീയത്തിനു ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറായാല്‍ ചരിത്രം വഴിമാറുമെന്നു ഖലീല്‍ പാലോട് സമാപന പ്രസംഗത്തില്‍ പറഞ്ഞു. കെ.എം ഷാഫി സ്വാഗതവും റസാഖ് പൈക്കാടന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍