പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് കെ.എസ്. രാജന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
Monday, February 23, 2015 8:04 AM IST
റിയാദ്: റിയാദിലെ മലയാളികളുടെ വല്ല്യേട്ടന്‍ ആയിരുന്ന കെ.എസ്. രാജന്റെ ചരമദിനമായ ഫെബ്രുവരി 16നു സൌഹൃദവേദി റിയാദ് രാജേട്ടന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

കെ.എസ്. രാജനുമായുള്ള പയ്യന്നൂര്‍ സൌഹൃദവേദിയുടെ ബന്ധത്തെ വിശദീകരിച്ചുകൊണ്ടു പിഎസ്വി ജനറല്‍ സെക്രട്ടറി സനൂപ്കുമാര്‍ സ്വാഗതവും പിഎസ്വി മുഖ്യ രക്ഷാധികാരി ഡോ. രാജ്മോഹന്‍ കണ്‍വീനര്‍ സോമശേര്‍, ജോ. കണ്‍വീനര്‍ ജിജു വടക്കിനിയില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് ഹാമീദ് ഉദിനൂര്‍, മുസ്തഫ അനിരുദ്ധന്‍, കൃഷ്ണന്‍ വെച്ചച്ചാല്‍, സനീഷ് പിഎസ്വി വനിതാവേദി ചെയര്‍പേഴ്സണ്‍ ഷീബ അനിരുദ്ധന്‍, പ്രസിഡന്റ് സല്‍മഹാമിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലേതുപോലെ 21 കമ്മിറ്റി രൂപവത്കരിച്ച് പ്രഥമയോഗം ചേരുകയും റിയാദിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ അധ്യാപനം നടത്തിയ ഒരു വ്യക്തിക്ക് മാതൃകാ അധ്യാപകനുള്ള അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു. പൊതുസമൂഹത്തിന്റെ ഇടയില്‍നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളനുസരിച്ചാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുക.