ഷാഫി പറമ്പില്‍ എംഎല്‍എ ജിദ്ദയില്‍
Monday, February 23, 2015 6:22 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ ഒഐസിസി റീജിയണല്‍ കമ്മിറ്റിയും പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സ്വീകരണം നല്‍കി. ഒരാഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി സൌദിയില്‍ എത്തിയ എം.എല്‍.എ. രണ്ടു ദിവസം റിയാദില്‍ തങ്ങി റിയാദ് ഒഐസിസിയുടെ സ്വീകരണ പരിപാടിക്കു ശേഷമാണു ജിദ്ദയിലേക്കു തിരിച്ചത്.

മക്കയില്‍ പോയി ഉംറ നിര്‍വഹിക്കുകയും, മദീനയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തതിനുശേഷം 26നു ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ വില്ലയില്‍ പാലക്കാട് ജില്ലാ കമ്മറ്റിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഊഷ്മളമായ സ്വീകരണവും അതോടൊപ്പംതന്നെ പൊതു സമ്മേളനവും, കുട്ടികളുടെ കലാവിരുന്നും, പ്രശസ്ത ഗായകരുടെ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. 27 ന് ജിദ്ദ കമ്മറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തതിനുശേഷം നാട്ടിലേക്കു തിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍