അമേരിക്കന്‍ കാഴ്ചകളില്‍ ഇന്ത്യന്‍ നൃത്ത സങ്കല്‍പ്പങ്ങള്‍
Monday, February 23, 2015 6:18 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങളെപറ്റിയും അമേരിക്കയില്‍ അവ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളെപ്പറ്റിയുമാണ് ഏഷ്യനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍ ഈയാഴ്ച സംപ്രേഷണം ചെയ്യും. പ്രത്യേകമായി മോഹനിയാട്ടം, ഭരതനാട്ട്യം, കുച്ചിപ്പുടി,ഫോക്ക് ഡാന്‍സ്, ബോളിവുഡ് എന്നീ വിവിധതരം ഇന്ത്യന്‍ നൃത്തങ്ങള്‍ അഭ്യസിപ്പിക്കുന്ന മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നാ നൃത്ത വിദ്യാലയത്തെക്കുറിച്ചും നൃത്തഭാവങ്ങളെക്കുറിച്ചുമാണ് പ്രക്ഷേപണം ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴിന് (ഇഎസ്ടി) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് അമേരിക്കന്‍ കാഴ്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്നത്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്