ഷുക്കൂര്‍ അനുസ്മരണം ഫെബ്രുവരി 20ന്
Friday, February 20, 2015 7:02 AM IST
റിയാദ്: കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (വെള്ളി) രാത്രി എട്ടിന് അരിയില്‍ ഷുക്കൂര്‍ അനുസ്മരണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കളടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഷരീഫ് സാഗര്‍ അനുസ്മരണ പ്രഭാഷണവും സിയാവുദ്ദീന്‍ ഫൈസി ഉദ്ബോധന ക്ളാസും നടത്തും. തളിപ്പറമ്പ്, കൂത്തുപറമ്പ്, ധര്‍മടം, തലശേരി മണ്ഡലം കെഎംസിസി കമ്മിറ്റി രൂപവത്കരണവും ഇതിനോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍