മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസ് വാര്‍ഷിക സമ്മേളനം നടത്തി
Thursday, February 19, 2015 7:08 AM IST
ആലപ്പുഴ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസ് (ങഅചഅഞ) വാര്‍ഷിക സമ്മേളനം ഫെബ്രുവരി 17-ന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടന്നു. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ജീവകാരുണ്യ സഹായധനം വിതരണം ചെയ്തു. മറിയാമ്മ പിള്ള, അനില്‍കുമാര്‍ പിള്ള, രാജു പുളിമൂട് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഞ്ചു നിര്‍ധനകുടുംബങ്ങള്‍ക്കു ചടങ്ങില്‍ സഹായധനം വിതരണം ചെയ്തു. അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഫ്ളോറിഡ, അറ്റ്ലാന്റ, ഷിക്കാഗോ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടക്കം നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തോമസ് മാത്യു (തമ്പി ഡെസ്പ്ളെയിന്‍സ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം