യാത്രയയപ്പ് നല്‍കി
Thursday, February 19, 2015 7:07 AM IST
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ആലപ്പുഴ സ്വദേശി ഹബീബുള്ളയ്ക്ക് ഈസ്റ് വെനീസ് അസോസിയേഷന്‍ (ഇവ) യാത്രയയപ്പു നല്‍കി. യോഗം രക്ഷാധികാരി സാജിദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈഫുദ്ദീന്‍ വിളക്കേഴം അധ്യക്ഷത വഹിച്ചു. ഇവ സ്ഥാപക അംഗം കൂടിയായ ഹബീബുളള മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം സമ്മാനിച്ച അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. സാജിദ് മുഹമ്മദ് ഉപഹാരം സമ്മാനിച്ചു.

ജലീല്‍ ആലപ്പുഴ, നിസാര്‍ പുന്നപ്ര, അബ്ദുല്‍ വഹാബ്, നാസര്‍ കാക്കാഴം, ജലീല്‍ പള്ളാത്തുരുത്തി, നിസാര്‍ കാക്കാഴം, നിസാര്‍ അഹമ്മദ് ആശംസകള്‍ നേര്‍ന്നു. ഷിഹാബ് പോളക്കുളം സ്വാഗതവും ആന്റണി വിക്ടര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍