യുവജന കണ്‍വന്‍ഷന്‍ കൊളംബസില്‍ ആവേശകരമായി
Wednesday, February 18, 2015 10:03 AM IST
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14നു സംഘടിപ്പിച്ച 'ഗ്രെയ്സ് ഓഫ് ഡോര്‍' കണ്‍വന്‍ഷന്‍ പുത്തന്‍തലമുറയ്ക്ക് ആവേശകരമായി.

ഷിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് യുവജനങ്ങളുമായി ഫോണില്‍ സംവദിച്ചു. മിഷന്‍ ഡയറക്ര്‍ ഫാ. ജോ പാച്ചേരിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. ബെല്ലാര്‍മിന്‍ യൂണിവേഴ്സിറ്റി ചാപ്ളെയിന്‍ റവ.ഫാ. ജോണ്‍ പോഴേത്തുപറമ്പില്‍, സെഹിയോണ്‍ മിനിസ്ട്രി യൂത്ത് കോഓര്‍ഡിനേറ്റര്‍ മിസ് ഐനിഷ് ഫിലിപ്പ് തുടങ്ങിയവര്‍ ക്ളാസുകള്‍ നയിച്ചു. യേശുവാണ് ഏറ്റവും വലിയ വാലന്റൈന്‍ എന്ന് വാലന്റൈന്‍സ് ദിനത്തില്‍ യുവജനങ്ങള്‍ പ്രഖ്യാപിച്ചു.

കൊളംബസ് മിഷന്റെ ട്രസ്റിമാരായ ജില്‍സണ്‍ ജോസ്, റോയി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണു യുവജന കണ്‍വന്‍ഷന്‍ ചിട്ടയായി ക്രമീകരിച്ചത്. ഓഗസ്റ് 13 മുതല്‍ 16 വരെ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനു കൊളംബസ് വേദിയാകുകയാണ്. പിആര്‍ഒ കിരണ്‍ എലുവങ്കില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം