ക്യൂ റിലയന്‍സ് ഹരിത കാമ്പയിന്‍ ഫെബ്രുവരി 19 മുതല്‍
Wednesday, February 18, 2015 9:59 AM IST
ദോഹ: ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവത്കരണ പരിപാടിയുമായി ക്യൂ റിലയന്‍സ് ഇന്റര്‍നാഷണല്‍ രംഗത്ത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിദ്യാര്‍ഥികളേയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ക്യൂ റിലയന്‍സ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഹരിത കാമ്പയിന്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള തെരുവത്ത് പറഞ്ഞു.

മല്‍സരങ്ങള്‍, ബീച്ച് ശുചീകരണ പരിപാടി, സെമിനാര്‍ തുടങ്ങിയവയാണു ഹരിത കാമ്പയിനിലെ പ്രധാന പരിപാടി. ദേശീയ പരിസ്ഥിതി ദിനാചരണ സന്ദേശമായ എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്തം എന്ന പ്രമേയത്തെ അധികരിച്ച് നടക്കുന്ന ക്യൂ റിലയന്‍സ് ഗ്രീന്‍ സ്ലോഗന്‍ മല്‍സരത്തില്‍ ഖത്തറില്‍ റെസിഡന്റ് പെര്‍മിറ്റുള്ള 14 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായാണു മല്‍സരം.

ഫെബ്രുവരി 19 (വ്യാഴം) മുതല്‍ ഫെബ്രവരി 28 വരെ ക്യൂ റിലയന്‍സിന്റെ ഒഫീഷ്യന്‍ വെബ്സൈറ്റായ ംംം.ൂൃലഹശലിരല.രീാ മുഖേനയോ ളമരലയീീസ.രീാ/ൂൃലഹശലിരല എന്ന ഫേസ് ബുക്ക് പേജ് മുഖേനയോ മല്‍സരത്തില്‍ പങ്കെടുക്കാം.

പരിസ്ഥിതി മേഖലയില്‍നിന്നുള്ള പ്രമുഖരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണു മികച്ച സ്ലോഗന്‍ തെരഞ്ഞെടുക്കുക. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 5000 റിയാല്‍ വീതവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം രണ്ടായിരം റിയാല്‍, ആയിരം റിയാല്‍ വീതവും കാഷ് അവാര്‍ഡും മെമന്റോയും സമ്മാനമായി ലഭിക്കും.

മാര്‍ച്ച് എട്ടിനു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ പ്രമുഖര്‍ സംബന്ധിക്കും. സെമിനാറിനോടനുബന്ധിച്ചു നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ഹരിത സ്ലോഗന്‍ വിജയികളെ ആദരിക്കുമെന്നും അബ്ദുള്ള പറഞ്ഞു.

പരിസ്ഥിതി മന്ത്രാലയത്തിലെ കസ്റമര്‍ സര്‍വീസ് വിഭാഗം മേധാവി മിസ് ഫര്‍ അല്‍ ഹാജിരി, പരിസ്ഥിതി ലൈസന്‍ ഓഫീസര്‍ ദിലീപ് കുമാര്‍, ക്യൂ റിലയന്‍സ് ഡയറക്ടര്‍മാരായ അബ്ദുള്‍ അസീസ്, കബീര്‍ ഹുസൈന്‍, അസിസ്റന്റ് ജനറല്‍ മാന ജേര്‍ വൈശാഖ് ഹരിഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.