റിമാല്‍ പഠന ക്ളാസ് ഫെബ്രുവരി 20ന്
Wednesday, February 18, 2015 9:58 AM IST
റിയാദ്: മലപ്പുറം കൂട്ടായ്മയുടെ റിയാദിലുളള കുടുംബങ്ങള്‍ക്കായുള്ള പഠന ക്ളാസ് ഫെബ്രുവരി 20നു (വെള്ളി) രാത്രി 7.45ന് അല്‍ റയാന്‍ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

റിമാലിന്റെ പരിധിയിലുള്ള മലപ്പുറം മുനിസിപ്പാലിറ്റി, ഊരകം, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, കൂട്ടിലങ്ങാടി, കുറുവ, കോഡൂര്‍, മക്കരപ്പറമ്പ്, ആനക്കയം, പൊന്മള എന്നിവിടങ്ങളിലെ പ്രവാസി കുടുംബങ്ങളാണു പഠന ക്ളാസില്‍ പങ്കെടുക്കുക.

സുലൈമാന്‍ അല്‍ ഹബീബ് ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധന്‍ മലപ്പുറം കോഡൂര്‍ സ്വദേശി ഡോ. സൈനുല്‍ ആബിദീന്‍ സംസാരിക്കും.

വിവരങ്ങള്‍ക്ക് 0502258121, 0533636015, 0567518810.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍