ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ തിരുനാള്‍ ആഘോഷിച്ചു
Wednesday, February 18, 2015 8:22 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഫെബ്രുവരി 15നു (ഞായര്‍) ആഘോഷിച്ചു.

രൂപം വെഞ്ചരിപ്പിനെത്തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ജോണ്‍ പുതുവ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധന്റെ രൂപം വഹിച്ച് ആഘോഷമായ പ്രദക്ഷിണവും അമ്പു എഴുന്നള്ളിപ്പ് കുടുംബ യൂണിറ്റുകളിലേക്കും നടത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്