ജോണ്‍സണ്‍ തൈപ്പറമ്പില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Wednesday, February 18, 2015 6:55 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ സഭാംഗവും, ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനുമായ ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) നിര്യാതനായി. ചേന്ദമംഗലം (നോര്‍ത്ത് പറവൂര്‍) ദേവസി-അന്നം ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകനാണ്.

ഫിലാഡല്‍ഫിയ ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ഷൈനി തൈപ്പറമ്പില്‍ ആണു ഭാര്യ. രാഹുല്‍, രോഹിത് എന്നിവര്‍ മക്കളാണ്.സാലി കുളങ്ങാടന്‍ (ന്യൂജേഴ്സി), ലില്ലി ഈരനുള്ളില്‍ (ഫിലാഡല്‍ഫിയ), ഗ്രേസി പ്ളാക്കല്‍ (ഫിലാഡല്‍ഫിയ), റീത്ത തെക്കയില്‍ (ചെന്നൈ), ഡെയ്സി വാഴപ്പറമ്പില്‍ (ഫിലാഡല്‍ഫിയ), പോള്‍സണ്‍ തൈപ്പറമ്പില്‍ (ന്യൂജേഴ്സി) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം ഫെബ്രുവരി 20 വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമുതല്‍ എട്ടുവരെ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 വെല്‍ഷ് റോഡ്, ഫിലാഡല്‍ഫിയ പി. എ. 19115). എട്ടിനു വിശുദ്ധ കുര്‍ബാന. സംസ്കാരശൂശ്രൂഷകള്‍: ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ പത്തു മുതല്‍ 10:30 വരെ പൊതുദര്‍ശനം. 10:30 മുതല്‍ ദിവ്യബലിയും, തുടര്‍ന്ന് സംസ്കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 ഹ്യൂംവില്‍ റോഡ്, ബെന്‍സേലം, പി. എ. 19020) സംസ്കരിക്കും.