മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഓഡിറ്റോറിയം ബില്‍ഡിംഗ് ഫണ്ട് കിക്ക് ഓഫ് ചെയ്തു
Tuesday, February 17, 2015 8:42 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് പുതിയതായി നിര്‍മിക്കുന്ന ഓഡിറ്റോറിയം ബില്‍ഡിംഗ് ഫണ്ട് കിക്ക് ഓഫ് നടത്തി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക വികാരി റവ. ജോസ് സി. ജോസഫിന്റെയും ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യുവിന്റെയും ഇടവകാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഡോ. സജ്ജയ ഉമ്മന്‍, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂത്ത് ചാപ്ളെയിന്‍ റവ. ജോര്‍ജ് ജേക്കബിന് ആദ്യ ചെക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഏപ്രില്‍ ആദ്യവാരം നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ഓഡിറ്റോറിയത്തിലാണ് നാലര മില്യണ്‍ ഡോളറാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരുപതു മുറികളോടെ ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നും നിലവിലുള്ള പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക ജനങ്ങളില്‍നിന്നു ലഭിച്ച നിര്‍ലോഭമായ സഹായസഹകരമാണ് ഈ ദൌത്യം ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു കണ്‍വീനര്‍ തോമസ് മാത്യു പറഞ്ഞു.

ജിജി ആന്‍ഡ്രൂസ് ജോയിന്റ് കണ്‍വീനറും ഇരുപതോളം വരുന്ന കമ്മിറ്റി അംഗങ്ങളും സംരംഭത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നു.

ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തീകരിക്കുമ്പോള്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യ സമൂഹത്തിന്റെ ചിരകാലാഭിലാക്ഷമാണു നിറവേറ്റപ്പെടുകയെന്നും മാര്‍ത്തോമ സഭയ്ക്ക് ഇത് അഭിമാനമായിരിക്കുമെന്നും റവ. ജോസ് സി. ജോസഫ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍