ഷാജന്‍ കുര്യാക്കോസിനു സര്‍വകക്ഷി പിന്തുണയോടെ ഇലക്ഷന്‍ പ്രചാരണം ഫെബ്രുവരി 21-ന്
Tuesday, February 17, 2015 8:38 AM IST
ഷിക്കാഗോ: ഷിക്കാഗോ സിറ്റിയുടെ ഫെബ്രുവരി 24നു നടക്കുന്ന ആള്‍ഡര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഷാജന്‍ കുര്യാക്കോസിനു സര്‍വകക്ഷി പിന്തുണയോടെയുള്ള വീടുവീടാന്തരം കയറിയിറങ്ങിയുള്ള ഇലക്ഷന്‍ പ്രചാരണം നടത്തുന്നതിനു തീരുമാനിച്ചതായി സര്‍വകക്ഷി സംഘാടകര്‍ അറിയിച്ചു.

രാഷ്ട്രീയ-സാമൂഹിക-സംഘടനാ കക്ഷി ഭേദമില്ലാതെ എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും ഫെബ്രുവരി 21ന് (ശനി) ഒന്നിന് ഇലക്ഷനു പ്രചാരണം നടത്തുന്നതിനു ഡിവോണിലുള്ള സെന്റ് തിമോത്തി പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ ഒന്നിച്ചുകൂടണമെന്നു സംഘാടകര്‍ ആവശ്യപ്പെട്ടു. രണ്ടു പേര്‍ വീതം ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണമാണു ലക്ഷ്യമിടുന്നത്.

മലയാളി സമൂഹത്തില്‍ല്‍നിന്നും രാഷ്ട്രീയ മുഖ്യധാരയിലേക്ക് സമൂഹനന്മയ്ക്കുപകരിക്കുന്ന വ്യക്തികള്‍ കടന്നുവരേണ്ടതിന്റെ ആവശ്യകതയുടെ പശ്ചാത്തലവും അതിന്റെ ഗൌരവവും മനസിലാക്കി ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് ഷാജന്‍ കുര്യാക്കോസിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനു സഹകരിക്കണമെന്ന് എല്ലാ മലയാളി സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം 847 722 7598, സിറിയക് കൂവക്കാട്ടില്‍ 630 673 3382, ബെന്നി വാച്ചാച്ചിറ 847 322 1973, പീറ്റര്‍ കുളങ്ങര 847 951 4476. സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം