സംഗീതാസ്വാദകര്‍ക്ക് സംഗീത വിരുന്നൊരുക്കി 'സ്വരരാഗസന്ധ്യ' അരങ്ങേറി
Monday, February 16, 2015 10:12 AM IST
ജിദ്ദ: ഇന്ത്യന്‍ ആര്‍ട്ട് മീഡിയയും ഹന പ്രൊഡക്ഷനും സംയുക്തമായി സംഘടിപ്പിച്ച 'സ്വരരാഗസന്ധ്യ' സംഗീത വിരുന്ന് ജിദ്ദയിലെ സംഗീതാസ്വാദകര്‍ക്ക് നല്ലൊരു സായാഹ്നമാണ് ഒരുക്കിയത്.

ജിദ്ദയിലെ ഗാനാലാപന രംഗത്തുള്ള കലാകാരന്‍മാരില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരെ മാത്രം അണിനിരത്തികൊണ്ടായിരുന്നു ഗാന സന്ധ്യ നടന്നത്.

മശ്ഹൂദ് തങ്ങള്‍, കരീം മാവൂര്‍, അബ്ദുള്‍ ഹഖ് തിരൂരങ്ങാടി, ഹരീഷ് കോഴിക്കോട്, സംഗീത ഹരീഷ്, അനന്ദകൃഷ്ണന്‍, ഫര്‍സാന യാസിര്‍, മന്‍സൂര്‍ എടവണ്ണ, ജസീല്‍ മൊയ്തീന്‍, ആശ ഷിജു, മുംതാസ് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലെ നല്ല ഗാനങ്ങളാലപിച്ച് സദസ്യരുടെ മനസില്‍ സംഗീതത്തിന്റെ കുളിര്‍മഴ പെയ്യിച്ചു.

കെ.ജെ. കോയ പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ ഹാരിസ് മോങ്ങോം (റിതം), സുല്‍ഫിക്കര്‍ കോഴിക്കോട് (തബല), മുഹമ്മദ് റമീസ് (കീബോര്‍ഡ്) തുടങ്ങിയവര്‍ പശ്ചാത്തല സംഗീതം മികവുറ്റതാക്കി.

സാമൂഹിക, സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന വൃക്തിത്വത്തിനുടമയായ അബ്ദുള്‍ മജിദ് നഹ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.എ മുനീര്‍, സി.കെ. ശാക്കിര്‍, ജാഫറലി പാലക്കോട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്തഫ തോളൂര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് കൊടശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍