അമേരിക്കന്‍ മലയാളി കുവൈറ്റില്‍ നിര്യാതനായി
Monday, February 16, 2015 6:38 AM IST
ന്യൂജഴ്സി: കോട്ടയം വാകത്താനം വള്ളിക്കാട്ട് പൂവതുംമൂട്ടില്‍ കോര കുരുവിള (ബേബി -62) അമേരിക്കയിലേക്കുള്ള യാത്രാമധ്യേ കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ന്യൂജഴ്സി ഈസ്റ്റ് ഹാനോവറില്‍ കുടുംബസമേതം താമസിച്ചുവരവേ അവധിക്കു നാട്ടില്‍ പോയതായിരുന്നു.

സംസ്കാരം ന്യൂജഴ്സിയില്‍ പിന്നീട്. ജോളി കുരുവിള (റെജിസേറ്റര്‍ഡ് നഴ്സ്, സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്റര്‍, ലിവിങ്സ്റ്റണ്‍ ) ആണു ഭാര്യ. തിരുവാണിയൂര്‍ ഇടപ്പള്ളിമറ്റത്ത് കുടുംബാംഗമാണ് ജോളി. ജോര്‍ജ് കുരുവിള (ന്യൂജേഴ്സി റെയില്‍ -റോഡ് സിഗ്നല്‍ എന്‍ജിനിയര്‍), മാത്യു കുരുവിള (ന്യൂയോര്‍ക്ക് യു.ബി.എംടെക് അക്കൌണ്ട് മാനേജര്‍) എന്നിവരാണു മക്കള്‍. പരേതനായ പി.വി കോരയുടേയും ഏലിക്കുട്ടിയുടേയും മൂന്നാമത്തെ മകനാണ്. സഹോദരങ്ങള്‍: പി.കെ. ജോര്‍ജ് (പി ആന്‍ഡ് ടി റിട്ടയേര്‍ഡ് എഞ്ചിനിയര്‍), പി.കെ ജോസഫ് (റബര്‍ ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍, ത്രിപുര) പരേതയായ ഏലിയാമ്മ വര്‍ക്കി (മീനടം), പരേതനായ പി.കെ കുര്യാക്കോസ് (ബഹ്റിന്‍). ഇന്ത്യന്‍ മിലിട്ടറി സര്‍വീസിലൂടെയാണ് ഔദ്യോഗികജീവിതം ആരംഭിച്ചത് ദീര്‍ഘകാലം ബഹ്റിനില്‍ ജോലി ചെയ്ത ശേഷം 1989-ല്‍ ആണ് അമേരിക്കയിലേയ്ക്ക് കുടിയേറിയത് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകസ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. നിരവധി തവണ ഇടവകയുടെ ഭരണ സമിതികളില്‍ ട്രസ്റ്റിയായും സെക്രട്ടറിയായും ഭദ്രാസന റെപ്രസെന്റേറ്റീവ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാകത്താനം അസോസിയേഷനിലെ സജീവാംഗം ആയിരുന്നു.

കുവൈറ്റിലെ സിറ്റി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൌതികശരീരം ഏറ്റവാങ്ങുവാന്‍ ഭാര്യ ജോളി കുരുവിളയും ഇളയമകന്‍ മാത്യു കുരുവിളയും കുവൈറ്റിലേക്കു യാത്രതിരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ഷിബു ഡാനിയേല്‍ (845) 641-9132, ട്രസ്റ്റി സുനോജ് തമ്പി (862)216-4829, ജോര്‍ജ് തുമ്പയില്‍ (973)943-6164, ംംം.വീാെേേമീഹ്ീലൃ.ീൃഴ

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍