ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ഇടവകയുടെ നേതൃത്വത്തില്‍ ഗുഡലൂപ്പെയിലേക്കു തീര്‍ത്ഥാടനം
Monday, February 16, 2015 6:38 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഇടവകയുടെ കീഴിലുള്ള ഗുഡലൂപ്പെ കൂടാരയോഗത്തില്‍ തീരുമാനിച്ചതനുസരിച്ചു കൂടാരയോഗത്തിന്റേയും ഇടവകയിലെ പില്‍ഗ്രിമേജ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ മെക്സിക്കോയിലെ ഗുഡലൂപ്പെയിലേക്ക് ഓഗസ്റ് ആരംഭത്തില്‍ തീര്‍ഥാടനം സംഘടിപ്പിക്കുന്നു.

ഓഗസ്റ് ആറാംതീയതി വ്യാഴാഴ്ച ഷിക്കാഗോയില്‍നിന്നു യാത്രതിരിച്ച് ഒന്‍പതാം തീയതി ഞായറാഴ്ച തിരിച്ചെത്തക്കവിധമാണു തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 24നകം 250 ഡോളര്‍ അഡ്വാന്‍സ് നല്കി റിസര്‍വ് ചെയ്യണം. തീര്‍ഥാടനത്തിന് ആകെ നല്കേണ്ടത് ഒരാള്‍ക്ക് 950 ഡോളര്‍ വീതമാണ്.

ഗുഡലൂപ്പെ കൂടാരയോഗം കോ-ഓര്‍ഡിനേറ്റര്‍ ബെന്നി വാച്ചാച്ചിറ (8473221973), സണ്ണി ഇന്‍ഡിക്കുഴി (6306747869), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (6307886486), ഗ്രേസി വച്ചാച്ചിറ (8479104621) എന്നിവരുടെ പക്കല്‍ പേരു രജിസ്റര്‍ ചെയ്യാം. പില്‍ഗ്രിമേജിനു വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് നേതൃത്വം നല്കും.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി