ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക-ഡാളസ് ചാപ്റ്റര്‍ വാര്‍ഷിക യോഗം നടത്തി
Monday, February 16, 2015 6:37 AM IST
ഗാര്‍ലന്റ്: ഇന്ത്യ പ്രസ ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഡാളസ് ചാപ്റ്റര്‍) വാര്‍ഷിക പൊതുയോഗം നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അധ്യക്ഷത വഹിച്ചു. മാധ്യമരംഗം അഭിമുഖീകരിക്കുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ചു പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു.

സെക്രട്ടറി ബിജിലി ജോര്‍ജ്, വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഷിക്കാഗോയില്‍ ഒക്ടോബര്‍ മാസം നടത്തുന്ന ദേശീയ സമ്മേളനം വിജയിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി സംഘടന ശക്തിപ്പെടുത്തണമെന്ന് മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ടി. സി ചാക്കോ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍