തോമസ് എബ്രഹാം തിരുവല്ലയില്‍ നിര്യാതനായി
Monday, February 16, 2015 6:36 AM IST
തിരുവല്ല: പനച്ചമൂട്ടില്‍ പരേതനായ പി.വി. ഏബ്രഹാമിന്റെ മകന്‍ തോമസ് ഏബ്രഹാം (സാബു-56)ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലൈസ കോട്ടയം കടവില്‍ പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഡോ. ഷെറിന്‍ മറിയം സോനു, എബ്രഹം തോമസ്. മരുമകന്‍: റവ. സോനു സ്കാറിയ വര്‍ഗീസ് (ഷിക്കാഗോ മാര്‍ത്തോമ ഇടവക).

എബ്രഹാം വര്‍ഗീസ് (തിരുവല്ല), ബിഷപ്പ് റവ. സണ്ണി എബ്രഹാം (യുണൈറ്റെഡ് ചര്‍ച്ച് ഓഫ് ഇന്ത്യ), ജേക്കബ് എബ്രഹാം (സജി, ഹെഡ്ജ് ബ്രോക്കേഴ്സ്, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ സഹോദരന്‍മാരും വത്സമ്മ ഏബ്രഹാം (തിരുവല്ല), അച്ചാമ്മ മാത്യു (ന്യൂയോര്‍ക്ക്), സാന്‍റ്റി വര്‍ഗീസ് (ന്യൂയോര്‍ക്ക്) ഷീല മാത്യു (ന്യൂ യോര്‍ക്ക്) എന്നിവര്‍ സഹോദരികളുമാണ്.

പരേതന്‍ തിരുവല്ല ടൌണ്‍ വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റും, ലൈറ്റ് ഹൌസ്ഷോപ്പ് ഉടമയും ആയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ ചെറുകര (516 437 0956).

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ