ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് പള്ളിയില്‍ വിഭൂതി തിരുനാള്‍ ഫെബ്രുവരി 16 ന്
Monday, February 16, 2015 4:58 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ പള്ളിയില്‍ വിഭൂതി തിരുനാള്‍ ആചരിക്കുന്നു. ഫെബ്രുവരി 16ന് (തിങ്കള്‍) വൈകുന്നേരം ഏഴിനാണ് ശുശ്രൂഷകള്‍. തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. പയസ് മേലേക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

നോയിമ്പു കാലത്തെ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം ഏഴിന് സെന്റ് തോമസ് ദേവാലയത്തില്‍ മലയാളത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 9136241312.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്