കേറ്റ് ബൌണ്‍ ഒറിഗണ്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും
Saturday, February 14, 2015 8:32 AM IST
ഒറിഗണ്‍: ഗവര്‍ണര്‍ ജോണ്‍ കിറ്റ് സബര്‍ ഇന്ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതോടെ ഒറിഗന്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി കേറ്റ് ബ്രൌണ്‍ സത്യ പ്രതിജ്ഞ ചെയ്യും.

ആറു വര്‍ഷമായി ഒറിഗണ്‍ സെക്രട്ടറി ഓഫ് സ്റേറ്റായി തുടരുന്ന ബ്രൌണ്‍ ഗവര്‍ണറാകുന്നതോടെ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ ബൈ സെക്ഷ്വല്‍ ഗവര്‍ണര്‍ എന്ന പദവി ബ്രൌണിനെ തേടിയെത്തും.

ഒറിഗണ്‍ ഗവര്‍ണര്‍ ജോണിന്റെ ഫിയാന്‍സെ സില്‍വിയ ഹെയ്സ് സ്വകാര്യ പണ സമ്പാദനത്തിനായി രാഷ്ട്രീയ സ്വാധീനം ദുരുപയോഗപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന് ഗവര്‍ണര്‍ പദവി രാജിവയ്ണമെന്ന ആവശ്യം ശക്തിപ്പെട്ടു. ഒറിഗണ്‍ അറ്റോര്‍ണി ജനറലും സ്റേറ്റ് എത്തിക് കമ്മീഷനും സില്‍വിയായുടെ പേരിലുളള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ ഗവര്‍ണര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

2008ല്‍ ഒറിഗണ്‍ സംസ്ഥാനത്തെ സെനറ്റിലെ ആദ്യ വനിതാ ഭൂരിപക്ഷ ലീഡറായിരുന്നു ബ്രൌണ്‍. തുടര്‍ന്നാണു സെക്രട്ടറി ഓഫ് സ്റേറ്റായി തെരഞ്ഞെടുത്തത്.

2013ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുത്തത് അരിസോണയില്‍ നിന്നുള്ള ക്രിസ്റ്റണ്‍ സൈന്‍മയാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ബൈ സെക്ഷ്വല്‍ അംഗം.

ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളില്‍ 525 എല്‍ജി ബിടി (ലെസബിയന്‍, ഗെ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍) അംഗങ്ങള്‍ പ്രധാന തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നു. റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഇരുപതു പേരൊഴികെ മറ്റെല്ലാവരും ഡെമോക്രാറ്റുകളാണ്. കേറ്റ് ബ്രൌണ്‍ വിവാഹം ചെയ്തിരിക്കുന്നതു ഡാന്‍ ലിറ്റിലിനെയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍