കായംകുളം എംഎസ്എം കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം
Friday, February 13, 2015 10:19 AM IST
റിയാദ്: കായംകുളം എംഎസ്എം കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം റിയാദ് ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടന്നു. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങി വിവിധ പ്രഫഷനിലുളള നാലു പതിറ്റാണ്ടായി പ്രവാസികളായി കഴിയുന്നവരുടെ അപൂര്‍വ സംഗമ വേദി വേറിട്ട അനുഭവമായിരുന്നു.

എംഎസ്എം കോളജ് അലുംനി 1964-2015ന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ റിയാദിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ അപൂര്‍വ സംഗമമാണ് നടന്നത്. 1973ല്‍ കാമ്പസിലുണ്ടായിരുന്ന ഏറ്റവും മുതിര്‍ന്ന അംഗം യൂസഫ് കാമ്പസ് അനുഭവങ്ങളും പ്രവാസത്തിന്റെ ആദ്യകാല നൊമ്പരങ്ങളും സരസമായി പങ്കുവച്ചതു സദസിനു ഹരം പകര്‍ന്നു. തുടര്‍ന്ന് അബ്ദുള്‍ ജബാര്‍ മഹാത്മ ഗാനം ആലപിച്ചു.

അലുമ്നിയെ സത്താര്‍ കായംകുളം പരിചയപ്പെടുത്തി. കോളജിന്റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്ന മേയ് 10 ന് അലൂമ്നി പ്രതിനിധികള്‍ പങ്കെടുക്കും. സലിം മാളിയേക്കലിനെ ചെയര്‍മാനായും ബഷീര്‍ വള്ളികുന്നത്തെ ജനറല്‍ കണ്‍വീനറായും ഷംനാദ് കരുനാഗപ്പള്ളിയെ ട്രഷററായും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍ സലിം പള്ളിയില്‍, മിയാന്‍ തുഫൈല്‍, സജാദ് സലിം, സുധീര്‍, കണ്‍വീനര്‍മാരായി, ഷിബു ഉസ്മാന്‍, ഷഫീഖ് പുള്ളിയില്‍, അനീസ് തങ്ങള്‍, നൌഷാദ് കറ്റാനം, അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍ സത്താര്‍ കായംകുളം, അബ്ദുള്‍ ജബാര്‍ മഹാത്മ, ലൈല മണി, ഡോ. ഹസീന ഫുഹാദ്, താജുന്നിസ, സുബൈദ ബഷീര്‍, സുരേഷ് ബാബു ഈരിക്കല്‍, യുസുഫ്കുഞ്ഞ്, ഷറഫ്, മുരളി മണപ്പള്ളി, നാസര്‍ ലെയ്സ് എന്നിവരെയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍