യുവജന കണ്‍വന്‍ഷന്‍ കൊളംബസില്‍ ഫെബ്രുവരി 14ന്
Friday, February 13, 2015 10:18 AM IST
ഒഹായോ: സീറോ മലബാര്‍ കൊളംബസ് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന യുവജന കണ്‍വന്‍ഷന്‍ ഫെബ്രുവരി 14-ന് (ശനി) നടത്തുന്നു.

യൂവത്വത്തിന്റെ പൂഞ്ചിറകില്‍ ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിക്കുവാന്‍ യുവജനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷനില്‍ ഫാ. ജോണ്‍ പോഴേത്തുപറമ്പില്‍, ഐനിഷ് ഫിലിപ്പ് എന്നിവര്‍ ക്ളാസുകള്‍ നയിക്കും.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, യുവജനങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ എന്നിവയുണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ വിജയത്തിനുവേണ്ടി ട്രസ്റിമാരായ ജില്‍സണ്‍ ജോസ്, റോയി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോമസ് 614 619 8447, റോയി തച്ചില്‍ 708 307 0909, റിയ 248 796 1960.

പി.ആര്‍.ഒ കിരണ്‍ എലുവങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം