സമസ്ത പൊതു പരീക്ഷ: കുവൈറ്റ് ഐസിഎഫ് മദ്രസകള്‍ക്കു നൂറുമേനി
Thursday, February 12, 2015 10:44 AM IST
കുവൈറ്റ് സിറ്റി: ഓള്‍ ഇന്ത്യ ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കുവൈറ്റ് ഐസിഎഫ് മദ്രസകളില്‍ അബാസിയ -ഫഹാഹീല്‍ മദ്രസകളില്‍നിന്ന് ഇപ്രാവശ്യം പത്താം തരം പൊതുപരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

അബാസിയ സെന്‍ട്രല്‍ മദ്രസ വിദ്യാര്‍ഥി അലി സിമാക് ഡിസ്റിംഗ്ഷനോടെ വിജയിച്ചപ്പോള്‍ സെന്‍ട്രല്‍ മദ്രസയിലെതന്നെ ആയിഷ നൌഷാദ് ഫസ്റ് ക്ളാസ് കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഐസിഎഫ്. കുവൈറ്റ് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം ദാരിമി അനുമോദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍