ഷാര്‍ജ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് മതസൌഹാര്‍ദ്ദ സമ്മേളനം നടത്തുന്നു
Thursday, February 12, 2015 10:42 AM IST
ഷാര്‍ജ: സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഇടവകദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മത സൌഹാര്‍ദ്ദ സമ്മേളനം ഫെബ്രുവരി 13 ന് (വെള്ളി) വൈകുന്നേരം അഞ്ചിനു ഷാര്‍ജ ബ്രില്യന്റ് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ ആരംഭിക്കും.

റവ. ഫാ. ശൈനോ മര്‍ക്കോസ് കൊച്ചുമങ്ങരയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രമുഖ അറബ് സാഹിത്യകാരന്‍ തലാല്‍ സലിം അല്‍ സാബ്രി, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ഷാബിര്‍ നെല്ലിക്കോട്, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ഷാര്‍ജാ റൂളേഴ്സ് ഓഫീസ് സെക്രട്ടറി ടി.വി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പുലര്‍ച്ചെ ഒന്നിന് അരങ്ങേറുന്ന കലാപരിപാടിയില്‍ മാര്‍ഗം കളി, പുരാതന പാട്ട്, പഞ്ച വാദ്യം, ഗ്രൂപ്പ് ഡാന്‍സ്, നാടകം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഡയിസ് ഇടിക്കുള