കേഫാക് ലീഗ് ലീഗ് പോരാട്ടങ്ങള്‍ ആവേശത്തിലേക്ക്
Thursday, February 12, 2015 10:40 AM IST
കുവൈറ്റ് : കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗില്‍ ഒരു റൌണ്ട് ബാക്കിയിരിക്കേ സിഎഫ്സി സാല്‍മിയയും മാക്ക് കുവൈറ്റും മുന്നേറുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യംഗ് ഷൂട്ടേഴ്സ് മൂന്ന് ഗോളുകള്‍ക്ക് ഫഹാഹീല്‍ ബ്രദേഴ്സിനെയും മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു മലപ്പുറം ബ്രദേഴ്സ് അല്‍ ഷബാബിനെയും ഏകപക്ഷീയമായ ഒരു ഗോളിനു മാക്ക് കുവൈറ്റ് റൌദ ചാലഞ്ചേഴ്സിനെയും പരാജയപ്പെടുത്തി. സിയസ്കോ കുവൈറ്റും കേരള സ്ട്രൈക്കേഴ്സും തമ്മില്‍ നടന്ന മത്സരം ഓരോ ഗോളുകള്‍ വഴങ്ങി സമനിലയില്‍ പിരിഞ്ഞു.

വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ വൈകുന്നേരം 4.30 ന് മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗില്‍ സിഎഫ്സി സാല്‍മിയ ബ്രദേഴ്സ് കേരളയുമായും ചാമ്പ്യന്‍സ് എഫ്സി സോക്കര്‍ കേരളയുമായും ബിഗ് ബോയ്സ് സില്‍വര്‍ സ്റാറുമായും കെകെഎസ് സുറ സ്പാര്‍ക്സ് എഫ്സിയുമായും ഏറ്റുമുട്ടും. കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യമൊരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍