'60 മിനിട്ട്' പ്രോഗ്രാം കറസ്പോണ്ടന്റ് ബോബ് സിമണ്‍ കാറപകടത്തില്‍ മരിച്ചു
Thursday, February 12, 2015 7:35 AM IST
ന്യൂയോര്‍ക്ക്: സിബിഎസിന്റെ '60 മിനിട്ട്' പ്രോഗ്രാം കറസ്പോണ്ടന്റ് ബോബ് സിമണ്‍(73) ന്യൂയോര്‍ക്കിലുണ്ടായ കാറപകടത്തില്‍ മരിച്ചു.

മന്‍ഹാട്ടണില്‍ ബോബ് ഓടിച്ചിരുന്ന ടൌണ്‍ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ബോബിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

1967 മുതല്‍ സിബിഎസില്‍ റിപ്പോര്‍ട്ടറായിരുന്നു. 1991ല്‍ ഗള്‍ഫ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബോബിനെ ഇറാഖ് സൈന്യം തടങ്കിലാക്കി. 40 ദിവസമാണു ബോബ് ജയിലില്‍ കഴിഞ്ഞത്.

പത്രപ്രവര്‍ത്തന രംഗത്തുളള നിരവധി അവാര്‍ഡുകള്‍ ബോബിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ഫ്രാങ്കോപ്പ്സ്, 60 മിനിട്ട്സിന്റെ പ്രൊഡ്യൂസറായ മകള്‍ എന്നിവരടങ്ങുന്നതാണു ബോബിന്റെ കുടുംബം. 50 വര്‍ഷം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച ബോബിന്റെ നിര്യാണം മാധ്യമലോകത്തിനു തീരാ നഷ്ടമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍