ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആദ്യ ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍
Thursday, February 12, 2015 7:34 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) ആദ്യ ദേശീയ കണ്‍വന്‍ഷന്‍ 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കില്‍ നടത്തും. പ്രസ്ക്ളബ് പ്രസിഡന്റ് അജയ്ഘോഷ്, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ബോര്‍ഡ് ഓഫ് ഡയറക്ടഴേസ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദമായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് കഴിഞ്ഞവര്‍ഷമാണു രൂപവത്കരിച്ചത്. ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ക്കു തങ്ങളുടെ കഴിവുകളും ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നതിനുളള വേദി എന്ന നിലയിലാണു കണ്‍വന്‍ഷന്‍ നടത്തുന്നതെന്നു പ്രസിഡന്റ് അജയ്ഘോഷ് പറഞ്ഞു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും അതിലൂടെ തൊഴില്‍ സാഹചര്യവും നിലവാരവും ഉയര്‍ത്തുകയുമാണ് ഇന്‍ഡോ-അമേരിക്കന്‍ പ്രസ്ക്ളബ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും അച്ചടിദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനകരമായ പരിപാടികളായിരിക്കും കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി വിനീത നായര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തെ അമേരിക്കന്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്കിടയിലെ ഉറച്ച ശബ്ദമാകാന്‍ കഴിയത്തക്ക നിലയിലേക്കുയര്‍ത്തുന്നതിനാണ് ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ വരും കാലങ്ങളില്‍ വഴിതെളിയിക്കുകയെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സന്‍ പുഞ്ചകോണം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് അമേരിക്കയെ വിവിധ സോണുകളായി തിരിച്ച് ഐഎപിസിയുടെ പ്രാദേശിക ചാപ്റ്ററുകളും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ശിറീമാലൃശരമിുൃലരൈഹൌയ.രീാ/

റിപ്പോര്‍ട്ട്: സിറിയക് സ്കറിയ