ബാബുരാജ് അമേരിക്കയിലേക്ക്
Thursday, February 12, 2015 7:34 AM IST
ഷിക്കാഗോ: മലയാളസിനിമയിലെ പുതിയ ഹാസ്യ-വില്ലന്‍ നടന്‍ ബാബുരാജ് 'റിയ ട്രവല്‍സ് കോമഡി സൂപ്പര്‍ സ്റാര്‍സ് ഇന്‍ യുഎസ്എ' എന്ന പരിപാടിയുമായി അമേരിക്കന്‍ മലയാളികളുടെ അടുക്കലെത്തുന്നു. ബാബുരാജിനെക്കൂടാതെ കല്പന, കലാഭവന്‍ നവാസ്, അബി, വോഡഫോണ്‍ കോമഡി താരങ്ങളായ റോജിന്‍ തോമസ്, സതീഷ് വെട്ടിക്കവല, ലാല്‍ ബാബു എന്നിവര്‍ നയിക്കുന്ന കോമഡി ഷോ 2015 മെയ്- ജൂണ്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും എത്തുന്നു. ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണും സംഘത്തോടൊപ്പമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ 214 288 4762.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം