ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയ്ക്കു പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം
Wednesday, February 11, 2015 10:11 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ 2015-16 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു.

ഫൊറോനയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തിയ മാര്‍ അങ്ങാടിയത്ത് പുതിയ നേതൃത്വത്തെ പ്രത്യേകം അനുമോദിക്കുകയും സഭയോടും രൂപതയോടും ചേര്‍ന്നുനിന്ന് ഇടവകയെ നയിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

പുതിയ ട്രസ്റിമാരായി ജോയ് ചെഞ്ചേരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരെയും പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങളായി ബീന മാത്യു, ബെന്നി ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു.

ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍, സഹവികാരി ഫാ. വില്‍സണ്‍ ഫീലിപ്പോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങില്‍ ഫാ. സഖറിയാസ് തോട്ടുവേലില്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണു പുതിയ കൌണ്‍സില്‍ ചുമതലയേറ്റത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍