യൌവനം സാമൂഹിക നന്മയ്ക്കു സമര്‍പ്പിക്കുക: ഐസിഎഫ് സെമിനാര്‍
Wednesday, February 11, 2015 7:58 AM IST
ജിദ്ദ: യുവാക്കള്‍ക്കു ദിശാബോധം നല്‍കാന്‍ മത-സാംസ്കാരിക സംഘടനകളുടെ ഇടപെടലുകള്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനു യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നു 'പ്രവാസലോകത്തെ സമര്‍പ്പിത യൌവനം' എന്ന തലക്കെട്ടില്‍ ഐസിഎഫ് ജിദ്ദ ഘടകം സംഘടിപ്പിച്ച സാംസ്കാരികസായാഹ്നം സെമിനാര്‍ വിലയിരുത്തി.

എസ്വൈഎസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ശറഫിയ മര്‍ഹബയില്‍ നടന്ന സാംസ്കാരികസായാഹ്നം ഹസന്‍ ചെറുപ്പ (സൌദി ഗസറ്റ്) ഉദ്ഘാടനം ചെയ്തു. മൃഗീയതകളെ പുല്‍കാനുള്ള യുവാക്കളുടെ വാജ്ഞന സമൂഹത്തിന്റെ നാശത്തിലാണ് എത്തിക്കുകയെന്നും അസാന്മാര്‍ഗിക ചെയ്തികള്‍ക്കു മുമ്പില്‍ ചടഞ്ഞുകൂടുന്ന യുവത്വത്തെ സമൂഹ നന്മയിലേക്കു സമര്‍പ്പിക്കാന്‍ മത-രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്െടന്നും ഉദ്ഘാടനപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

മാനവികതയുടെ സംരക്ഷണത്തിനും അധാര്‍മികതയുടെ വ്യാപനത്തിനുമെതിരേ സമസ്ത കേരള സുന്നു യുവജനസംഘം അറുപതാണ്ട് നടത്തിയ ധാര്‍മികവിപ്ളവം, സാംസ്കാരികസായാഹ്നത്തില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് നാഷണല്‍ ഐസിഎഫ് സെക്രട്ടറി ബഷീര്
എറണാകുളം വിശദീകരിച്ചു. പുതിയ തലമുറയ്ക്ക് ദിശാബോധം നല്‍കുന്ന എസ്വൈഎസിന്റെ സംരംഭങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. 'സമര്‍പ്പിത യൌവനം, സാര്‍ഥക മുന്നേറ്റം' എന്ന പ്രമേയം സമ്മേളന ശീര്‍ഷകമാക്കുമ്പോള്‍ ധാര്‍മികതയുടെ സംരക്ഷണത്തിന് എസ്വൈഎസിന്റെ ത്യാഗോജ്വലമായ കര്‍മ്മപദ്ധതികള്‍, വെളിച്ചം കാണിച്ച വഴികള്‍ വ്യക്തമാക്കുകയാണ്െ അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നും മദ്യവും വ്യാപനമാക്കുന്ന നയങ്ങള്‍ മാറ്റേതുണ്െടന്നും യുവത്വത്തെ ക്രിയാത്മകമാക്കുന്ന രാഷ്ട്രീയ നിലപാടുകളാണു ഭരണകര്‍ത്താക്കള്‍ നിര്‍വഹിക്കേണ്ടതെന്നും വര്‍ഗീയവിഷം യുവാക്കളില്‍ കുത്തിവച്ച് അധികാരത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന ഫാസിസ്റ് ശക്തികള്‍ക്കെതിരേ യൌവനം വിനിയോഗിക്കേതുണ്െടന്നും കെ.ടി. മുനീര്‍ (ഒഐസിസി) പറഞ്ഞു.

ആരു പറഞ്ഞാലും അനുസരിക്കാത്ത ഒരു തരം നിഷേധമനോഭാവം പുതിയ തലമുറയില്‍ വ്യാപൃതമാവുന്നത് ആശങ്കാജനകമാണുെം പണ്ഡിതരുടെ ഇടപെടലുകളിലൂടെ യുവത്വത്തെ മാറ്റിയെടുക്കേതുണ്െടന്നും രായിന്‍കുട്ടി നീറാട് (കെഎംസിസി) അഭിപ്രായപ്പെട്ടു.

പ്രവാസ യൌവനത്തെ ക്രിയാത്മകമാക്കാന്‍ സാന്ത്വന-സേവന പ്രവര്‍ത്തനങ്ങളെപ്പോലുള്ള ശാരീരികമായ സക്രിയകള്‍ അനിവാര്യമാണെന്നു ഗോപി നെടുങ്ങാടി അഭിപ്രായപ്പെട്ടു. സാമൂഹികാന്തരീക്ഷം മലിനമാക്കുന്നത് തടയാന്‍ പുതുതായി കടന്നുവരുന്ന യുവാക്കളെ പ്രത്യേകം ഫോക്കസ് ചെയ്ത് സാംസ്കാരിക ബോധവത്കരണം നടത്തേതുണ്െടന്നും അദ്ദേഹം പറഞ്ഞു.

സ്വയം സമര്‍പ്പണം കഴിഞ്ഞാല്‍ സമൂഹത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കപ്പെടണമെന്ന് അബ്ദുള്ളക്കുട്ടി (ഐഎംസിസി) പറഞ്ഞു.

ദൃശ്യമാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക്, വാട്സ് ആപ്പ്, മറ്റ് സോഷ്യല്‍ മീഡിയകള്‍ എന്നിവയിലെചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് സംസ്കാരിക തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടണമെന്ന് സിഫ് പ്രതിധിധി ഹിഫ്ളു റഹ്മാന്‍ പറഞ്ഞു.

തൊഴിലില്ലായ്മയാണു ഗള്‍ഫ് കുടിയേറ്റത്തിനു കാരണമായതെന്നും പ്രവാസികളുടെ ഉന്നമനത്തിന് സമൂഹിക ചിന്താഗതികളില്‍ മാറ്റം അനിവാര്യമാണുെം ആസിഫ് (നവോദയ) അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്കു വിപ്ളവവീര്യം പകര്‍ന്ന് പ്രസ്ഥാനങ്ങളിലൂടെയാണു വര്‍ഗീയതയുടെ വ്യാപനത്തെ തടഞ്ഞുനിറുത്തിയതെന്നും അതിന്റെ തകര്‍ച്ച ഫാസിസ്റ് ശക്തികളെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളാണു പ്രവാസത്തിലേക്കു നയിച്ചതെന്നും ഗള്‍ഫ് കുടിയേറ്റത്തിന് ശേഷമാണു കേരളം പോലുള്ള സ്ഥലങ്ങളില്‍ മതസംഘടനകള്‍ സജീവമായതെന്നും മുഹമ്മദ് കോട്ട (ന്യുഎയ്ജസ്) അഭിപ്രായപ്പെട്ടു.

മുസ്ലിം യുവത ഇസ്ലാമിനെ പഠിക്കാന്‍ തയാറാവാതെ ആധുനികതയുടെ പിടിയിലകപ്പെട്ടിരിക്കുകയാണെന്ന് അലി ബുഖാരി (ആര്‍എസ്സി) പറഞ്ഞു. മത വിദ്യാഭ്യാസത്തിനു വൈമുഖ്യം കാണിക്കുന്ന യുവത പ്രത്യേകിച്ച് പ്രവാസ യൌവനം കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതായും പരിഹാര മാര്‍ഗങ്ങളായി പ്രവാസലോകത്ത് മത വിദ്യാഭ്യാസത്തിനു സാധ്യമായ അവസരങ്ങളൊരുക്കിയും ബോധവത്കരണങ്ങള്‍ നടത്തിയും യുവതയെ ധാര്‍മികച്യുതിയില്‍നിന്നു രക്ഷിക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫാ സഅദി ക്ളാരി മോഡറേറ്ററായിരുന്നു. കൊട്ടൂക്കര സഅദി പ്രാര്‍ഥന നിര്‍വഹിച്ചു. മുജീബ് എ.ആര്‍ നഗര്‍ സ്വാഗതവും എം.സി.എ. ഗഫൂര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍