വി.പി. ലുഖ്മാനു സ്വീകരണം
Wednesday, February 11, 2015 7:58 AM IST
ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി ജിദ്ദയും ഏറനാട് മണ്ഡലം കെഎംസിസി ജിദ്ദയും സംയുക്തമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. ലുഖ്മാനു സ്വീകരണപരിപാടി ഒരുക്കുന്നു.

ഫെബ്രുവരി 13നു(വെള്ളി) രാത്രി എട്ടിനു ഷറഫിയ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തിലാണു പരിപാടി. പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി. മുസ്തഫയും ഏറനാട് മണ്ഡലം പ്രസിഡന്റ് എം.സി ബാബു അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍