'എഎപിയുടെ വിജയം അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരേയുള്ള ജനങ്ങളുടെ വികാരം'
Wednesday, February 11, 2015 7:48 AM IST
ദമാം: ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ എഎപി നേടിയ മിന്നുന്ന വിജയം അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേയുള്ള ഡല്‍ഹിനിവാസികളുടെ വികാരമാണു പ്രതിഫലിക്കുന്നതെന്നു നവയുഗം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്ത് കോര്‍പറേറ്റ് ഭീമന്മാരുടെ ഇംഗിതം അനുസരിച്ച് മാത്രം ഭരണം നടത്തി വരുന്ന സര്‍ക്കാരുകള്‍ക്ക് ഇതൊരു പാഠമാണ്. ഇവന്റ് മാനേജ്മന്റ് കമ്പനികളുടെ സഹായത്തോടെ കപട വാഗ്ദാനങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന മോദിയുടെ കപടത വളരെ കുറച്ചു ദിവസങ്ങള്‍ക്കകംതന്നെ രാജ്യത്തെ ജനത തിരിച്ചറിഞ്ഞതായാണ് ഈ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്കും വ്യവസായ ഭീമന്മാര്‍ക്കും ദാസ്യവേല ചെയ്തു കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ അതേ ഗതിതന്നെയാണു ബിജെപിക്കും സംഭവിക്കാന്‍ പോകുന്നതെന്നും നവയുഗം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം